പെണ്‍കുട്ടിയെ ആറിലധികംതവണ പീഡിപ്പിച്ച 19കാരന്‍ മലപ്പുറത്ത് പിടിയില്‍

പെണ്‍കുട്ടിയെ ആറിലധികംതവണ പീഡിപ്പിച്ച 19കാരന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: പെണ്‍കുട്ടിയെ ആറിലധികംതവണ പീഡിപ്പിച്ച 19കാരന്‍ മലപ്പുറത്ത് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിധികം തവണ പീഡിപ്പിച്ചകേസില്‍ മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായ പ്രതി പെണ്‍കുട്ടിയെ ആറില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായി അരീക്കോട് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.

തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്ന് പെണ്‍ കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായത് പുറത്തുവന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പോലീസ് കേസെടുത്തു ഞായറാഴ്ച രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിക്ക് എതിരെ പോക്സോ പ്രകാരം കേസ് എടുത്ത് മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്ഐ അമ്മദ്, എഎസ്ഐ കബീര്‍, ജയസുധ, സിപിഒമാരായ രതീഷ്, ഷിനോദ്, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Sharing is caring!