റോഡപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലപ്പുറത്തെ 70കാരന് മരിച്ചു

എടവണ്ണ: പത്തപ്പിരിയം ചേന്നായ്ക്കുന്നിലെ പള്ളിപ്പറമ്പന്‍ അബ്ദുല്‍കരീം (ബാര്‍ബര്‍ കരീം 70) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 31 ന് പത്തപ്പിരിയത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഭാര്യ: നഫീസ (മഞ്ചേരി). മക്കള്‍: നൗഷാദ്, സമീര്‍, സുരയ്യ, നസീറ. മരുമക്കള്‍: സാദിഖ് (കരുളായി), അസീസ് (കാളികാവ്), സുഹറാബി (കരുളായി), ബുഷ്റ (എടവണ്ണപ്പാറ). സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, മജീദ്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]