മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ദുബായില്‍നിന്നു നാട്ടിലേക്ക് വരികയായിരുന്ന മലപ്പുറത്തെ പ്രവാസി യുവാവ് വിമാനത്തില്‍വെച്ച് മരിച്ചു

മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ദുബായില്‍നിന്നു നാട്ടിലേക്ക് വരികയായിരുന്ന മലപ്പുറത്തെ പ്രവാസി യുവാവ് വിമാനത്തില്‍വെച്ച് മരിച്ചു

മലപ്പുറം: മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തുന്ന പിതാവിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്തവളത്തിഴെലത്തിയ മക്കള്‍ക്ക് ലഭിച്ചത് വിമാനത്തില്‍വെച്ച് മരിച്ച 40കാരന്റെ മൃതദേഹം. ദുബായില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന യുവാവ് വിമാനത്തില്‍വെച്ച്തന്നെ മരണമടഞ്ഞു. മലപ്പുറം മോര്യയിലെ വടക്കത്തിയില്‍ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 6.10 ന് ലാന്‍ഡ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പാണ് മരണം സംഭവിച്ചത്, എയര്‍ ഇന്ത്യ വിമാനത്തില്‍ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. ഭാര്യആബിദയും മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് അടുത്ത ബന്ധുക്കളും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. മഞ്ചേരി ഗവ:മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകിട്ട് മോര്യ ജുമാഅത്ത് പള്ളിയില്‍ കബറടക്കം നടത്തി. 3 വര്‍ഷം മുന്‍പ് നാട്ടില്‍ വന്ന് പോയതായിരുന്നു. തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. വി. മൊയ്തീകുട്ടി ബിയ്യമ്മു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുസ്തഫ, ഫാത്തിമ്മ.

 

Sharing is caring!