കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ കട്ടിയെന്ന വ്യാജേന സ്വര്‍ണ്ണ നിറമുള്ള ഗോളകം നല്‍കി ലക്ഷങ്ങള്‍ തട്ടിയ മൂവര്‍സംഘം മലപ്പുറത്ത് പിടിയില്‍

കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ കട്ടിയെന്ന വ്യാജേന സ്വര്‍ണ്ണ നിറമുള്ള ഗോളകം നല്‍കി ലക്ഷങ്ങള്‍ തട്ടിയ മൂവര്‍സംഘം മലപ്പുറത്ത് പിടിയില്‍

മലപ്പുറം: കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ കട്ടിയെന്ന വ്യാജേനയാണ് സ്വര്‍ണ്ണ നിറമുള്ള ഗോളകം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കൂനം വീട്ടില്‍ ഹമീദ് എന്ന ജിംഹമീദ് (51), ഗൂഡല്ലൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി സൈതലവി (40), കുഴിക്കലപറമ്പ് അപ്പു എന്ന അഷ്‌റഫ്(55) എന്നിവരാണ് അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശിയും, കായംകുളത്തെ പള്ളിയിലെ ഇമാമുമായ മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റില്‍ നിന്നും സംഘം കണ്ടെത്തുന്ന മുസ്ല്യാര്‍മാരുടെയും, പണിക്കന്‍മാരുടെയും നമ്പറില്‍ വിളിച്ച് വിശ്വാസ്യത നേടിയ ശേഷം ഇവരുടെ വീട്ടുപറമ്പില്‍ നിന്നും സ്വര്‍ണ്ണ വെള്ളരി അഥവാ സ്വര്‍ണ്ണ ഗോളകം ലഭിച്ചിട്ടുണ്ടെന്നും, രണ്ട് കോടിയോളം രൂപ വിലവരുന്ന സാധനം ഇവര്‍ മുഖേന വില്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിക്കും. തുടര്‍ന്ന് അഡ്വാന്‍സ് തുകയുമായി എത്തണമെന്നും, സ്വര്‍ണ്ണം കൈമാറാമെന്നും പറഞ്ഞാണ് ഡീല്‍ ഉറപ്പിക്കുക. സംഘം പറഞ്ഞ സ്ഥലത്ത് എത്തിയാല്‍ പൊതിഞ്ഞ നിലയിരുന്ന ഗോളകത്തിന്റെ ഒരു ഭാഗത്ത് ഓട്ടയുണ്ടാക്കി ഇതില്‍ നിന്നും സ്വര്‍ണ്ണം അടര്‍ന്ന് വീഴുന്നതായി കാണിക്കും. കൈയ്യില്‍ കരുതിയ ഒറിജിനല്‍ സ്വര്‍ണ്ണ തരിയാണ് ഈ സമയം സംഘം താഴേക്ക് ഇടുക. തരി പരിശോധിച്ച് സ്വര്‍ണ്ണമെന്ന് ബോധ്യപ്പെടുന്നതോടെ വ്യാജ സ്വര്‍ണ്ണ ഗോളകം കൈമാറുകയുംചെയ്യും. പിന്നീട് തുറന്ന് നോക്കിയാലാണ് തട്ടിപ്പ് ബോധ്യപ്പെടുക. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്ന് തട്ടിപ്പ് നടത്തിയതായി പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു. കായംകുളത്തെ പള്ളിയിലെ ഇമാമിനെയും പൊന്നാനിയിലേക്ക് വിളിച്ചു വരുത്തി ഏഴ് ലക്ഷം രൂപ സമാനമായ രീതിയില്‍ തട്ടിയെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി. പിന്നീട് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.ഇതേ സമയം കൊടുങ്ങല്ലൂരുള്ള മുസ്ല്യാരെ തട്ടിപ്പിന് ശ്രമിക്കുന്നതായി വിവരം ലഭിച്ചു.നിലമ്പൂരില്‍ വെച്ച് സ്വര്‍ണ ഗോളകം കൈമാറാമെന്ന തട്ടിപ്പ് സംഘത്തിന്റെ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നിലമ്പൂരില്‍ മഫ്ടിയിലെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പൊന്നാനി കോടതി റിമാന്റ് ചെയ്തു
വ്യാജ സ്വര്‍ണ വെള്ളരി എന്ന ഗോളക സംഘം തട്ടിപ്പിനിരയാക്കുന്നത് മുസ്ല്യാര്‍മാരെയും, ജ്യോതിഷികളെയും. കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ കട്ടിയെന്ന വ്യാജേന സ്വര്‍ണ്ണ നിറമുള്ള വെള്ളരി എന്ന ഗോളകം നല്‍കി തട്ടിപ്പ് നടത്തിയിരുന്ന സംഘം മുസ്ല്യാര്‍മാരെയും, ജ്യോതിഷികളെയും ലക്ഷ്യമിട്ടത് കൂടുതല്‍ പരാതികള്‍ ഇല്ലാതിരിക്കാനും, ഇവരുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് സുഗമമാക്കാനും വേണ്ടിയായിരുന്നുവെന്നും പോലീസ്.
മുസ്ല്യാര്‍മാരെയും, ജ്യോതിഷികളെയും വിളിച്ച് വിശ്വാസമാര്‍ജിച്ച ശേഷം തന്ത്രപരമായാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്രയും കൂടുതല്‍ സ്വര്‍ണ്ണം തങ്ങള്‍ക്ക് നേരിട്ട് വില്‍ക്കാനാവില്ലെന്നും, രണ്ട് കോടിയോളം വിലവരുന്ന സ്വര്‍ണ്ണ ഗോളത്തിന് കമ്മീഷനായി ലക്ഷങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് സംഘം വിശ്വസിപ്പിക്കുക. ദൂര സ്ഥലങ്ങളിലേക്ക് വിളിച്ചു വരുത്തി ശേഷം സംഘം പറഞ്ഞ സ്ഥലത്ത് എത്തിയാല്‍ പൊതിഞ്ഞ നിലയിരുന്ന ഗോളകത്തിന്റെ ഒരു ഭാഗത്ത് ഓട്ടയുണ്ടാക്കി ഇതില്‍ നിന്നും സ്വര്‍ണ്ണം അടര്‍ന്ന് വീഴുന്നതായി കാണിക്കും.കൈയ്യില്‍ കരുതിയ ഒറിജിനല്‍ സ്വര്‍ണ്ണ തരിയാണ് ഈ സമയം സംഘം താഴേക്ക് ഇടുക. തരി പരിശോധിച്ച് സ്വര്‍ണ്ണമെന്ന് ബോധ്യപ്പെടുന്നതോടെ വ്യാജ സ്വര്‍ണ്ണ ഗോളകം കൈമാറുകയുംചെയ്യും. പിന്നീട് തുറന്ന് നോക്കിയാലാണ് തട്ടിപ്പ് ബോധ്യപ്പെടുക. തട്ടിപ്പിനിരയാകുന്നവര്‍ ഇക്കാര്യം പൊലീസില്‍ പരാതിപ്പെടുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഇവര്‍ വ്യാപകമായി തട്ടിപ്പ് നടത്തിയത്. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കൂനം വീട്ടില്‍ ഹമീദ് എന്ന ജിംഹമീദ് നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണ്.ഹമീദ് എന്ന ജിംഹമീദ് നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണ്

 

Sharing is caring!