ഹജ് ചെയ്യാന്‍ മദീനയിലെത്തിയ മലപ്പുറത്തുകാരന്‍ മരിച്ചു

ഹജ് ചെയ്യാന്‍ മദീനയിലെത്തിയ മലപ്പുറത്തുകാരന്‍ മരിച്ചു

മലപ്പുറം: ഹജ് ചെയ്യാന്‍ മദീനയിലെത്തിയ മലപ്പുറത്തുകാരന്‍ മരിച്ചു.
പരിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ മലപ്പുറം സ്വദേശി വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കല്‍ അബൂബക്കര്‍ ഹാജി (58) ആണ് മരിച്ചത്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ അബൂബക്കര്‍ ഹാജിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നു. അതിനിടെ പുലര്‍ച്ചെയായിരുന്നു മരണം.സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരോടൊപ്പം ജൂണ്‍ അഞ്ചിന് കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വഴിയാണ് ഇദ്ദേഹം മദീനയിലെത്തിയത്. നിയമനടപടിക്രമങ്ങള്‍ക്ക് ശേഷം മയ്യിത്ത് മദീനയിലെ ജന്നത്തുല്‍ ബഖീഹ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Sharing is caring!