മലപ്പുറം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ അഡ്വ.ഷെരീഫ് ഉള്ളത്ത് മരിച്ചു

മലപ്പുറം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ അഡ്വ.ഷെരീഫ് ഉള്ളത്ത് മരിച്ചു

മഞ്ചേരി : ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും സാംസ്‌കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ പുല്‍പ്പറ്റ കളത്തുംപടി സദ്ഗമയ വീട്ടില്‍ അഡ്വ.ഷെരീഫ് ഉള്ളത്ത് (56) അന്തരിച്ചു. മമ്പാട് എം.ഇ.എസ് കോളജ് യൂണിറ്റ് കെ.എസ്.യു പ്രസിഡന്റായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, കെ.എസ്.യു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മഹാകവി മോയിന്‍ക്കുട്ടി വൈദ്യര്‍ സ്മാരക സമിതി അംഗം, മൈലാടി ഓര്‍ഫനേജ് സെക്രട്ടറി, ഓള്‍ കേരള മെഡിക്കല്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, നെഹ്റു യുവകേന്ദ്ര സംസ്ഥാന ട്രെയിനര്‍, രാജീവ് യൂത്ത് ഫൗണ്ടേഷന്റെ പ്രഥമ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മങ്കട പള്ളിപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു. 1997 മുതല്‍ മഞ്ചേരി ബാര്‍ അസോസിയേഷനില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. പിതാവ്: ആലി ബാപ്പു. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സക്കീന കടൂരന്‍ അരീക്കോട് (മഞ്ചേരി കോടതി ക്ലര്‍ക്ക്). മക്കള്‍: സിത്താര, സിതാര്‍. സഹോദരന്‍: അഷ്റഫ്.

മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ അധ്യക്ഷനും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകനും വാഗ്മിയുമായിരുന്ന അഡ്വ. ശരീഫ് ഉള്ളത്തിന്റെ ആകസ്മിക നിര്യാണത്തില്‍ സിബിഎസ്ഇ സഹോദയ സ്‌കൂള്‍ കോംപ്ലക്സ് മലപ്പുറം റീജിയന്‍ പ്രവര്‍ത്തക സമിതി അനുശോചിച്ചു. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശ സംരക്ഷണത്തിലും നിയമ ബോധവല്‍ക്കരണ പരിപാടികളിലും സഹോദയക്കൊപ്പം കൈകോര്‍ത്തു അദ്ദേഹം നടത്തിയ മാതൃകാ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അനുസ്മരിച്ചു. മഞ്ചേരി ബെഞ്ച്മാര്‍ക്സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ഹരിദാസ്, ഭാരവാഹികളായ എം. അബ്ദുല്‍ നാസര്‍, എം ജൗഹര്‍, ജോജി പോള്‍, സിസി ഉസ്മാന്‍, പി നിസാര്‍ഖാന്‍, സുഭാഷ് പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!