മലപ്പുറത്ത് യുവാവ് കുഴഞ്ഞ് വീണു മരിച്ചു
മഞ്ചേരി : യുവാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി പള്ളിയാളില്‍ രവിയുടെ മകന് രജുല്‍ (22) ആണ് മരിച്ചത്. രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരനായ രജുല്‍ രാവിലെ ജോലിക്ക് പോകാനിരിക്കെയാണ് കുഴഞ്ഞു വീണത്. ഉടന്‍ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എസ് ഐ അലി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]