മലപ്പുറത്ത് കോഴികള്‍ക്ക് തീറ്റ കൊടുക്കാനെത്തിയ യുവാവ് കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മലപ്പുറത്ത് കോഴികള്‍ക്ക് തീറ്റ കൊടുക്കാനെത്തിയ യുവാവ് കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മലപ്പുറം: കോഴികള്‍ക്ക് തീറ്റ കൊടുക്കാനെത്തിയ യുവാവ് കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുഴക്കാട്ടിരി പരവക്കലിലെ പറമ്പന്‍ അബ്ദു റഹ്മാന്റെ മകന്‍ അനീസ് ( 38 ) ആണ് മരിച്ചത്. കടുങ്ങപുരം കരുവാടി കുളമ്പിലെ കോഴി ഫാമിലാണ് അനീസിനെ വ്യാഴാഴ്ച രാവിലെ 10 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകക്ക് ഫാം നടത്തുന്ന അനീസ് കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനായി പതിവുപോലെ രാവിലെ വീട്ടില്‍ നിന്നും കോഴി ഫാമിലേക്ക് എത്തിയതായിരുന്നു. കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതായാണ് കരുതുന്നത്.കൊളത്തൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ്‌മോര്‍ത്തിന് ശേഷം മൃതദേഹം ഇന്നു രാത്രിയോടെകരിഞ്ചാപ്പാടി മഹല്ല് ജുമാ മസ്ജിദില്‍ കബറടക്കി. മാതാവ്: പരേതയായ കല്ലിങ്ങല്‍കദീജ (വടക്കേമണ്ണ).
ഭാര്യ: ആ വത്തുക്കാട്ടില്‍ഫര്‍സാന (കരിഞ്ചാപ്പാടി,)
മക്കള്‍ : ലിയാ ഫാത്തിമ, മുഹമ്മദ് ഹാദി .സഹോദരങ്ങള്‍: ഷിഹാബുദ്ധീന്‍, ഹസീന, ആരിഫ.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ, കരീം, വാര്‍ഡ് മെമ്പര്‍ കരുവാടി കുഞ്ഞാപ്പ തുടങ്ങിയവര്‍ നടപടി കര്‍മങ്ങള്‍ള്‍ക്ക് നേതൃത്വം നല്‍കി.

Sharing is caring!