മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി. രണ്ട് പേര് അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ രണ്ട് പേരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശി അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുണ്‍
കുമാര്‍ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ എന്‍.ബി.ഷൈജു,എസ്.ഐ ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പാണ് പരാതിക്കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ബാസ്റ്റോപ് പരിസരത്ത് വെച്ചു പ്രതികളോടൊപ്പം കാറില്‍ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കുയായിരുന്നുവെന്നാണ് കേസ്.
RECENT NEWS

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറത്തുകാരനായ പ്രവാസി ജിദ്ദയിൽ തൂങ്ങി മരിച്ചു
ഫൈനൽ എക്സിറ്റിൽ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മുനീർ. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം.