മോഷണ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയില്‍

മോഷണ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയില്‍

തിരൂര്‍: കേരളത്തിലെ വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുന്നാവായ കൊടക്കല്‍ സ്വദേശി പറമ്പില്‍ സിറാജുദ്ദീനെ (38) തിരൂര്‍ പോലീസ് പിടികൂടി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നയാളാണ് പിടിയിലായ സിറാജുദ്ദീന്‍. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് വില്‍പനയ്ക്കായി കയ്യില്‍ സൂക്ഷിച്ച കഞ്ചാവ് പൊതികളുമായിട്ടാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ സ്റ്റേഷന്‍ ഐ . പി. എസ്.എച്ച്. ഒ ജിജേ > യൂടേ നേതൃത്വത്തില്‍ എസ് .ഐ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ് .ഐ ബിജു പോള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജി, ധനേഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Sharing is caring!