‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ലെന്ന് മൂന്‍മന്ത്രി കെ.ടി.ജലീല്‍,

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ലെന്ന് മൂന്‍മന്ത്രി കെ.ടി.ജലീല്‍,

മലപ്പുറം: ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ലെന്ന് മൂന്‍മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എ.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായണ് മന്ത്രി ഇങ്ങിനെ ഫേസ്ബുക്കില്‍ കുറിച്ചത്.
‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ.” സ്വപ്നയുടെ ആരോപണങ്ങളെ തള്ളി ജലീല്‍ പറഞ്ഞു. ആരോപണങ്ങളില്‍ കൂടുതല്‍ ഇപ്പോള്‍ പറയാനില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
2016ല്‍ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോള്‍ മറന്നു വെച്ച ഒരു ബാഗ് ശിവശങ്കറിന്റെ ആവശ്യപ്രകാരം ദുബായില്‍ എത്തിച്ചിരുന്നെന്നും ഇതില്‍ കറന്‍സിയായിരുന്നെന്നുമാണ് സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞുത്.
‘മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുന്മന്ത്രി കെ.ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ട്.”
‘2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് ദുബായില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നെന്ന് സ്‌കാനിങ് മെഷീനില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ മനസിലായി. ഇതോടെയാണ് എല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കില്ല.”
പിന്നീട് പല തവണ കോണ്‍സുല്‍ ജനറലിന്റെ ജവഹര്‍ നഗറിലെ വീട്ടില്‍നിന്ന് ബിരിയാണി വെസല്‍സ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതില്‍ മെറ്റലിന് സമാനമായ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ മൊഴികളില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പറയാന്‍ സാധിക്കില്ല. എല്ലാവരുടെയും പങ്കാളിത്തത്തെക്കുറിച്ചും മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് മറ്റ് അജണ്ടകളില്ല. അന്വേഷണം കാര്യക്ഷമമാകണമെന്നുമാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്.

Sharing is caring!