മലപ്പുറം ആനക്കയത്ത് സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം ആനക്കയത്ത് സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം മുങ്ങിയെടുത്തു. ആനക്കയം പുഴയില്‍ പാറക്കടവ് ഭാഗത്ത് പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപോയ കോഴിക്കോട് തിരുവണ്ണൂര്‍ തയ്യില്‍ ഹില്‍ത്താസിന്റെ മൃതദേഹമാണ് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ സേന മുങ്ങിയെടുത്തത്.
തിരച്ചിലിനെത്തിയ താലൂക്ക് ദുരന്തനിവാരണ സേന അംഗമായ വെട്ടുപാറ ജലീല്‍ ചീഫ് കോഡിനേറ്റര്‍ ഉമറലി ശിഹാബ് ,വട്ടപ്പാറ കുഞ്ഞാപ്പു , സൈതലവി കരിപ്പൂര്‍ ,ഖലീല്‍ പള്ളിക്കല്‍ ,അഷ്‌റഫ് മുതുവല്ലൂര്‍ ,ഫൈസല്‍ മുണ്ടക്കുളം വാസു കോട്ടാശേരി , എന്നിവരാണ് തിരച്ചിലിനെത്തിയത് .ഇന്നലെ വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് അപകടംനടന്നത്. രാത്രിയില്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഇതോടെ രാവിലെ മഞ്ചേരി ഫയര്‍ഫോഴ്‌സും നാട്ടുകാരും താലൂക്ക് ദുരന്തനിവാരണ സേനയും ട്രോമാകെയറും ,ഐ.ആര്‍ ഡബ്ല്യുവും മറ്റ് സന്നദ്ധ വളണ്ടിയര്‍മാരും രാവിലെ ആറ് മണിയോടെ തിരിച്ചില്‍ തുടങ്ങിയിരുന്നു.
ഏറനാട് തഹസില്‍ദാര്‍ ഹാരിസ് കപൂര്‍, മഞ്ചേരി ഫയര്‍ഓഫീസര്‍ പ്രദീപ് പാമ്പലത്ത്, മഞ്ചേരി പോലീസും, ട്രോമാകെയര്‍വളണ്ടിയര്‍മാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.

Sharing is caring!