മലപ്പുറത്ത് പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു

മലപ്പുറത്ത് പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു

എടവണ്ണ: പന്നിപ്പാറ പള്ളിമുക്കിലെ പുളിക്കല്‍ ഇല്യാസിന്റെ ഭാര്യ അഞ്ഞങ്ങാടന്‍ ജംഷീന (32)യാണ് മരണപ്പെട്ടത്. പ്രസവാനന്തര അമിത രക്തസ്രാവം മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രസവിച്ച ആണ്‍ കുട്ടിയും മരണപ്പെട്ടു. പുവ്വത്തിക്കലിലെ പരേതനായ ഹസ്സന്‍കുട്ടിയുടെയും കദീജയുടെയും മകളാണ്. മക്കള്‍: മുഹമ്മദ് ഇന്‍തിഷാം, ഇല്‍ഷ മെഹ്‌റിന്‍. സഹോദരങ്ങള്‍: അഷ്റഫ് ഫൈസി, അബ്ദുല്‍ ബഷീര്‍, സല്‍മാബി, സലീന.
ഋറമ്മിിമ ഛയശ േഖമാവെലലിമ.

 

Sharing is caring!