മലപ്പുറത്ത് പോക്‌സോ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റിലായി

മലപ്പുറത്ത് പോക്‌സോ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റിലായി

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാം 57 -നെയാണ് നിലമ്പൂര്‍ സി.ഐ: പി..വിഷ്ണു അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്‌ക്കൂള്‍ അദ്ധ്യാപകനാണ് അറസ്റ്റിലായത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തു. പതിനഞ്ച് കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പല തവണ ഈ അദ്ധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായി കുട്ടി പോലീസിന് മൊഴി നല്‍കി. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Sharing is caring!