മലപ്പുറത്തെ വീട്ടമ്മയെ വീട്ടില്‍ മര്‍ദ്ദിച്ച 19കാരനെ റിമാന്റ് ചെയ്തു

മലപ്പുറത്തെ വീട്ടമ്മയെ വീട്ടില്‍ മര്‍ദ്ദിച്ച 19കാരനെ റിമാന്റ് ചെയ്തു

മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച യുവാവിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജൂണ്‍ 14 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചു. എടവണ്ണ പെരകമണ്ണ ഈസ്റ്റ് ചാത്തല്ലൂര്‍ ലക്കിപ്പടി ചീരേങ്ങല്‍ ഷിഫിന്‍ഷാ (19)നെയാണ് മജിസ്ട്രേറ്റ് സി ആര്‍ ബിജുകുമാര്‍ റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ 31നാണ് കേസിന്നാസ്പദമായ സംഭവം. പെരകമണ്ണ പറക്കുന്ന് കുന്നുമ്മല്‍ മുഹമ്മദ് സലീമിന്റെ ഭാര്യ സക്കീന (54)നാണ് മര്‍ദ്ദനമേറ്റത്. വടി കൊണ്ടടിച്ചതില്‍ സക്കീനയുടെ കൈ എല്ല് പൊട്ടിയിരുന്നു. സക്കീനയുടെ മകളോടുള്ള മുന്‍വിരോധമാണ് അക്രമത്തിന് കാരണം. മെയ് 31ന് എടവണ്ണ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി ഒളിവിലാണ്.

 

Sharing is caring!