തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം; മലപ്പുറത്ത് പച്ചലഡുവിതരണം

തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം; മലപ്പുറത്ത് പച്ചലഡുവിതരണം

മലപ്പുറം. തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ മിന്നും വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ട് മലപ്പുറത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പച്ചലഡു വിതരണം നടത്തി.
മലപ്പുറം ടൗണിലെ ബസ് യാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമെല്ലം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം നഗരസഭാ ചെയര്‍മാനുമായ മുജീബ് കാടേരിയുടെ നേതൃത്വത്തിലാണ് പച്ചലഡു വിതരണം നടന്നത്. മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കെല്ലാം പച്ച ലഡു വിതരണം ചെയ്തു. ഇടതുപക്ഷം ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാല്‍ മുഖ്യമന്ത്രി തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയിട്ടും യുഡിഎഫിന്റെ വിജയം എന്‍.ഡി.എഫ് സര്‍ക്കാറിന്റെ വിഭാഗീയതക്കെതിരെള്ള ജനവിധിയാണന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പറഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ സുബൈര്‍ മൂഴിക്കല്‍,റഷീദ് കാളമ്പാടി, സുഹൈല്‍ സാദ്, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളായ ഹാരിസ് ആമിയന്‍,പി കെ ബാവ,പി കെ സക്കീര്‍ ഹുസൈന്‍, സദാദ് കാമ്പ്ര, റസാക്ക് വാളന്‍, സി കെ സഹീര്‍,ഹബീബ്, സിദ്ധീഖ്, അജ്മല്‍,സഖാഫ് ,അനീസ് കാവുങ്ങല്‍,സമീര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!