തടവ് ചാടി രക്ഷപ്പെടുന്നതിനിടെ വാഹന അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തടവില്‍നിന്നും രക്ഷപ്പെട്ടത് ശൗചാലയത്തിന്റെ ചുമര്‍ തുരന്ന്

മലപ്പുറം: മോഷണക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടെ തടവ് ചാടി രക്ഷപ്പെടുന്നതിനിടെ വാഹന അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കരേക്കാട് ചേനാടംകുളമ്പ് കൊടക്കാട്ട് ജലീലിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (22) ആണ് മരിച്ചത്. കല്പകഞ്ചേരി സ്റ്റേഷനിലെ മോഷണക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശൗചാലയത്തിന്റെ ചുമര്‍ തുരന്ന് രക്ഷപ്പെട്ട ഇയാള്‍ മോഷ്ടിച്ച ബുള്ളറ്റ് ബൈക്കില്‍ പോകവെ കോട്ടക്കലില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. 31ന് പുലര്‍ച്ചെയായിരുന്നു അപകടം. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. കോട്ടക്കല്‍ പൊലീസ് ജില്ലാ പൊലീസ് വഴി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരൂര്‍ ആര്‍ഡിഒ, തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഇന്നലെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചേനാടംകുളമ്പ് ജുമാ മസ്ജിദില്‍ ഖബറടക്കി. മാതാവ് : മറിയുമ്മ. സഹോദരങ്ങള്‍ : ഇര്‍ഷാദ്, ഇഹ്‌സാന്‍, ഇഷാം.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]