ചാരിറ്റി പ്രവര്‍ത്തക സീന ഐക്കരപ്പടിക്ക് അശ്‌ളീല വീഡിയോകളും, ഫോട്ടോകളും അയച്ച് ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

തേഞ്ഞിപ്പലം: സോഷ്യല്‍ മീഡിയ വഴി അശ്‌ളീല വീഡിയോകളും, ഫോട്ടോകളും അയക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്ത കേസില്‍ ഒരാളെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചാരിറ്റി പ്രവര്‍ത്തക കൂടിയായ സീന ഐക്കരപ്പടിയുടെ പരാതിയില്‍ വൈക്കം മറവന്‍തുരുത്ത് സ്വദേശി അപ്പക്കോട് സുമേഷ് 43 നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു.
തന്റെ പേരില്‍ വ്യാജ ഗ്രൂപ്പുകളുണ്ടാക്കിയും മറ്റും ഒരു വര്‍ഷത്തോളമായി തന്നെ ശല്യം ചെയ്യുകയും സമൂഹ മധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നതായും കൂടുതല്‍ ആളുകള്‍ ഇതിന് പിന്നിലുണ്ടെന്നും സീന ഐക്കരപ്പടി പറഞ്ഞു. ഫെയ്‌സ് ബുക്ക് പേജിലൂടെയും മറ്റും ശല്യപ്പെടുത്തിയ നിരവധി പേരുണ്ട്. സീന സൈബര്‍ സെല്ലിന് നേരെത്തെ പരാതി നല്‍കിയിരുന്നു.
RECENT NEWS

മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിക്ക് നിപ്പയില്ല
മലപ്പുറം: മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 [...]