മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വ്യാപാരികള്‍ വാഹനം കൈമാറി

മലപ്പുറം: മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വ്യാപാരികള്‍ ഹോംകെയര്‍ വാഹനം നല്കി. കെവിവിഇഎസ് മലപ്പുറം മുന്‍സിപ്പല്‍ യൂനിറ്റാണ് 11 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര എസ് യു വി സംഭാവനയായി നല്‍കിയത്. ഇതോടെ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് സ്വന്തമായി മൂന്ന് ഹോം കെയര്‍ വാഹനങ്ങളായി. ഇതുവരെ സ്വന്തമായി രണ്ട് വാഹനങ്ങളും വാടകക്കെടുത്ത ഒരു വാഹനവുമാണ് ഉണ്ടായിരുന്നത്. കെവിവിഇഎസ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി മലപ്പുറം പാലിയേറ്റീവ് ക്ലിനിക്ക് പ്രസിഡന്റ് അബു തറയില്‍ ,സെക്രട്ടറി അഷ്റഫ്, ഖജാന്‍ജി സംജീര് എന്നിവര്‍ക്ക് വാഹനത്തിന്റെ താക്കോളും രേഖകളും കൈമാറി. കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തി ഡോക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ പരിചരണം, മരുന്ന് – ചികിത്സാ ഉപകരണ വിതരണം, അര്‍ഹരായവര്‍ക്ക് മാസം തോറും ഭക്ഷണ കിറ്റ്, ആഴ്ച്ച തോറും പച്ചക്കറി കിറ്റ്, മറ്റ് ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ നിന്നും നല്‍കുന്നുണ്ട്. ഡയാലിസിസ് രോഗികള്‍ക്ക് മരുന്നും ധനസഹായവും നല്‍കുന്നുണ്ട്. ക്ലിനിക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി കേന്ദ്രത്തില്‍ രോഗികള്‍ക്ക് സൗജന്യമായി പരിചരണവും നല്കുന്നു. മലപ്പുറം നഗരസഭ, കോഡൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ 400റോളം രോഗികളാണ് നിലവില്‍ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ പരിചരണത്തിലുള്ളത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.