മലപ്പുറത്ത് എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരന്‍ എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റു വീണ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. മാതാവ്: സ്‌നേഹ.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]