കോവിഡിനാല്‍ അനാഥരായ ജില്ലയിലെ കുട്ടികള്‍ക്ക്. കൈത്താങ്ങായി ‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതി,

കോവിഡിനാല്‍ അനാഥരായ ജില്ലയിലെ കുട്ടികള്‍ക്ക്. കൈത്താങ്ങായി ‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതി,

കോവിഡിനാല്‍ അനാഥരായ ജില്ലയിലെ കുട്ടികള്‍ക്ക്. കൈത്താങ്ങായി ‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതി, 10 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖകളും ഹെല്‍ത്ത് കാര്‍ഡും നല്‍കി

മലപ്പുറം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി ‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതി. കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായ ജില്ലയിലെ 11 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം അവരുടെ പേരിലുള്ള തപാല്‍ എക്കൗണ്ടിലേക്ക് അനുവദിച്ചു. പാസ്ബുക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 വയസ് വരെ അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നതിനായി ഹെല്‍ത്ത് കാര്‍ഡും പി ഉബൈദുള്ള എം.എല്‍.എ കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്, സാക്ഷ്യപത്രം എന്നിവ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ആനുകൂല്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റെജില്‍, ശിശുക്ഷേമ സമിതിയംഗം ഷാജേഷ് ഭാസ്‌ക്കര്‍, ജില്ലാ ശിശുസംരക്ഷ ഓഫീസര്‍ ഗീതാജ്ഞലി, തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷണല്‍ സൂപ്രണ്ട് വി.പി സുബ്രഹ്മണ്യന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ പി പവനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങള്‍, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്പയും ‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതിയിലൂടെ നല്‍കും. വിദ്യാഭ്യാസ വായ്പയുടെ പലിശ പി.എം കെയേഴ്സ് വഹിക്കും. ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം 23 വയസ് വരെ അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നതിനായി പ്രീമിയം പി.എം കെയേഴ്സ് മുഖേന അടയ്ക്കും. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 20000 രൂപ സ്‌കോളര്‍ഷിപ്പും നല്‍കും. 18 വയസ് തികയുമ്പോള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള പ്രതിമാസ സാമ്പത്തിക സഹായവും ലഭ്യമാക്കും. കുട്ടികള്‍ക്ക് 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പി.എം കെയേഴ്സില്‍ നിന്ന് 10 ലക്ഷം രൂപയുടെ സഹായവും ലഭിക്കും. നൈപുണ്യ പരിശീലനത്തിനുള്ള എ.ഐ.സി.ടി.ഇ കര്‍മ്മ സ്‌കോളര്‍ഷിപ്പ്, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സ്വനാഥ് സ്‌കോളര്‍ഷിപ്പ് എന്നിവയാണ് നല്‍കുക. 50000 രൂപ എക്സ്ഗ്രേഷ്യ തുകയും അനുവദിക്കും.

 

Sharing is caring!