പള്ളിയില്‍ നമസ്‌കരിച്ച് ചായ കുടിക്കാന്‍ ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടയില്‍ ബൈക്കിടിച്ച് മലപ്പുറത്ത് 70കാരന്‍ മരിച്ചു

പള്ളിയില്‍ നമസ്‌കരിച്ച് ചായ കുടിക്കാന്‍ ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടയില്‍ ബൈക്കിടിച്ച് മലപ്പുറത്ത് 70കാരന്‍ മരിച്ചു

തിരൂരങ്ങാടി: പള്ളിയില്‍നിന്ന് നമസ്‌കരിച്ച് ചായ കുടിക്കാന്‍ ഹോട്ടലിലേക്ക്
നടന്നുപോകുന്നതിനിടയില്‍ ബൈക്കിടിച്ച് കാല്‍ നട യാത്രക്കാരനായ 70കാരന്‍ മരിച്ചു. മലപ്പുറം അരീത്തോട് -പലാന്തറ സ്വദേശി കൊണ്ടാണത് കുഞ്ഞിമ്മു (70) ആണ് മരിച്ചത്.
പള്ളിയില്‍ നന്ന് നിസ്‌കരിച്ച് ചായ കുടിക്കാന്‍ ഹോട്ടലിലേക്ക് പോകുമ്പോള്‍ അരീത്തോട് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: ആഇശക്കുട്ടി മക്കള്‍ :റസാഖ്, ആശിഖ് , ആസിയ, ജമീല, സീനത്ത്, സക്കീന, സലീന, ഹാജറ, മുഫീദ , റഫീന .മരുമക്കള്‍ : റഹീം വലിയ പറമ്പ്, റസാഖ് ആറങ്ങാടി , അശ്‌റഫ് ചിറമംഗലം, സിദ്ദീഖ് കാടപ്പടി ,ഗസ്സാലി കരുമ്പില്‍ , സാലി കുറ്റൂര്‍, മുനീര്‍ എടരിക്കോട്, സുഹ്‌റ, സൈറാബാനു

 

Sharing is caring!