എടപ്പാളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പുറകെ നടന്ന് ശല്ല്യം ചെയ്യുകയും അശ്‌ളീലം പറയുകയും ചെയ്ത യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

എടപ്പാളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പുറകെ നടന്ന് ശല്ല്യം ചെയ്യുകയും അശ്‌ളീലം പറയുകയും ചെയ്ത യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പുറകെ നടന്ന് ശല്ല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്ത യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.പുറത്തൂര്‍ സ്വദേശിയായ നൗഷാദിനെയാണ് ചങ്ങരംകുളം എസ്.ഐ ഹരിഹര സൂനു അറസ്റ്റ് ചെയ്തത്.ട്യൂഷന്‍ സെന്ററില്‍ പോയിരുന്ന 15 വയസുകാരിയെയാണ് പുറകെ നടന്ന് ശല്ല്യം ചെയ്യുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്.ശല്ല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി യുവാവ് വന്നിരുന്ന ബൈക്ക് നമ്പര്‍ സഹിതം ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയായിരുന്നു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Sharing is caring!