കൊണ്ടോട്ടി പ്രീതി സില്‍ക്സില്‍ തീപ്പിടുത്തം

കൊണ്ടോട്ടി പ്രീതി സില്‍ക്സില്‍ തീപ്പിടുത്തം

മലപ്പുറം: കൊണ്ടോട്ടിയില്‍ തീപ്പിടുത്തം. ബൈപാസ് റോഡില്‍ ബസ്റ്റാന്‍ഡിന് സമീപത്തെ വസ്ത്ര വ്യാപാര ശലയായ പ്രീതി സില്‍ക്‌സില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം 3:00 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അകത്തുനിന്ന് പുക ഉയരുന്നതാണ് കണ്ടത്. എസിയില്‍ നിന്ന് തീ പടര്‍ന്നതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും കാരണം വ്യക്തമല്ല.

സ്ഥാപനത്തിനുള്ളില്‍ നിന്ന് തീ പടരുന്നത് കണ്ട ഉടനെ അകത്തുണ്ടായിരുന്ന ജോലിക്കാരും ഉപഭോക്താക്കളടക്കമുള്ളവരും പുറത്തേക്ക് ഓടി രക്ഷപെട്ടു. ഉടന്‍ താലൂക്ക് ദുരന്ത നിവാരണ സേനയും നാട്ടുകാരും ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. ഇതിനിടെ മലപ്പുറം, മഞ്ചേരി, ഫറോക്ക് എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമന സേനാ വാഹനങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇതിനിടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ഇതോടെ പോലീസ് വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ബസ് അടക്കം കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന വാഹനങ്ങള്‍ പഴയങ്ങാടി റോഡിലൂടെയാണ് കടത്തി വിട്ടത്.

Sharing is caring!