ശക്തമായ ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

ശക്തമായ ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

പൊന്നാനി:ശക്തമായ ഇടിമിന്നലില്‍ പൊന്നാനി ബിയ്യം സ്വദേശി സി.വി ഇബ്രാഹിം കുട്ടിയുടെ വീട്ടിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിയിലും, മിന്നലിലുമാണ് വീടിന്റെ മുകള്‍നിലയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും, അടക്കയുമുള്‍പ്പെടെ കത്തി നശിച്ചത്. സി.വി ഇബ്രാഹിം കുട്ടിയുടെ വീടിന്റെ മുകള്‍നിലയില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍, വയറിങ്ങ് ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം അഗ്‌നിക്കിരയായി.പുലര്‍ച്ചെ വീട്ടുകാര്‍ ശബ്ദം കേട്ട് മുകളിലെത്തിയപ്പോഴാണ് സാധനങ്ങള്‍ കത്തി നശിക്കുന്നത് കണ്ടത്.ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നി രക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി

 

 

Sharing is caring!