മലപ്പുറത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

മഞ്ചേരി : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പൂക്കോട്ടുംപാടം ചിറയില്‍ വര്‍ഗ്ഗീസിന്റെ മകന്‍ തോമസ് (62) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.40 ന് മഞ്ചേരി മുള്ളമ്പാറയിലെ വീട്ടില്‍ വെച്ചാണ് പൊള്ളലേറ്റത്. കുടുംബവുമായി പിണങ്ങിക്കഴിയുകയായിരുന്ന തോമസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ മഞ്ചേരിയിലും തുടര്‍ന്ന് കോഴിക്കോടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ : വത്സമ്മ, മക്കള്‍ : കൊച്ചുറാണി (ബാംഗ്ലൂര്‍), വില്‍സന്‍ (വഴിക്കടവ്), മഞ്ജു (മഞ്ചേരി). മരുമക്കള്‍: റോയ് ബെന്നി. മഞ്ചേരി എസ് ഐ ഷാജിലാല്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങ് മഞ്ചേരി സെന്റ് ജോസഫ്സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു.
RECENT NEWS

മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ട് ജെസിബികള്‍ പിടികൂടി
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ടു ജെസിബികള്‍. പിടികൂടിയ രണ്ടു ജെ.സി.ബിയും ഒരാളുടേത് തന്നെ. തേഞ്ഞിപ്പാലം അമ്പലപ്പടിയിലും ദേവത്തിയാലില് എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. കര്‍ണാടക രെജിസ്റ്ററില്‍ [...]