എം.എ യൂസഫലിയുടെ സഹായഹസ്തത്താൽ എരമംഗലം എ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി

എം.എ യൂസഫലിയുടെ സഹായഹസ്തത്താൽ എരമംഗലം എ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി

എരമംഗലം:എം.എ യൂസഫലിയുടെ സഹായഹസ്തത്താൽ എരമംഗലം എ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. ലുലു ഗ്രൂപ്പിൻ്റെ ചാരിറ്റി ഫണ്ടിൽ നിന്നും ഒരു കോടി ചിലവിലാണ് ആധുനിക രീതിയിലുള്ള കെട്ടിടം ഉയർന്നത്. കെട്ടിടത്തിൻ്റെ ഉദ്ഘാടനം 28ന് എം.എ യൂസഫലി നിർവഹിക്കും.മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് വിദ്യാഭ്യാസ മേഖലയിൽ ഫണ്ട് അനുവദിക്കാൻ ലുലു ഗ്രൂപ്പ് തീരുമാനിച്ചത്. ഇരുനില കെട്ടിടത്തിൽ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം, അടുക്കള,  തുടങ്ങിയവ സൗകര്യങ്ങളോടെയാണ് നിർമ്മാണം.
തകർച്ചാ ഭിഷണിയിലായിരുന്ന കെട്ടിടങ്ങൾ മുഴുവനായും  പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. സ്കൂളിന്റെ 90-ാം വാർഷികത്തിന്റെ ഭാഗമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി ജലീലും സ്കൂളിന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും സ്കൂൾ മാനേജ്മെന്റിന് കീഴിലായതിനാൽ സർക്കാർ ഫണ്ട് ലഭിക്കുന്നതിൽ പരിമിതിയുണ്ടന്നും എന്നാൽ സർക്കാതിര ഫണ്ട് ലഭ്യമാക്കുന്നതിനായി ഇടപെടൽ നടത്തുമെന്നും  ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് ചാരിറ്റി ഫണ്ടിൽ നിന്ന് ഒരു കോടി അനുവദിക്കാൻ ലുലു ഗ്രൂപ്പ് തീരുമാനിച്ചത്. കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം, കലാമത്സരങ്ങൾ, എൻഡോവ്മെൻ്റ് വിതരണം, കുട്ടികളുടെ കലാപരിപാടികൾ, നാടകം എന്നിവ നടക്കുമെന്നും ഉദ്ഘാടന സമ്മേളനത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.നന്ദകുമാർ എം.എൽ.എ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രധാനധ്യാപക വി.നിർമ്മല സംഘാടക സമിതി ഭാരവാഹികളായ ഷാജി കാളിയത്തേൽ, സുരേഷ് കാക്കനാത്ത്, സെയ്ത് പുഴക്കര, ടി.കെ ഫസൽ റഹ്മാൻ, ഇ.കെ മൊയ്തുണ്ണി എന്നിവർ പങ്കെടുത്തു

Sharing is caring!