ഔഷധക്കൂട്ട് അറിയാന്‍ പാരമ്പര്യവൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ മൃതദേഹം വെട്ടിനുറുക്കിചാലിയാറില് ഒഴുക്കിയ കേസില്‍ റിട്ടയേര്‍ഡ് എസ്.ഐയെ പൂട്ടാന്‍ പോലീസ്

മലപ്പുറം: ഔഷധക്കൂട്ട് അറിയാന്‍ നിലമ്പൂരില്‍വെച്ച് പാരമ്പര്യവൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷൈബിന് അഷ്റഫിനെ സഹായിച്ച വയനാട്ടെ റിട്ടയേര്‍ഡ് പോലീസ് എസ്.ഐ സുന്ദരന്‍ സുകുമാരനെ പൂട്ടാനൊരുങ്ങി അന്വേഷണ സംഘം.
പ്രതിയെ സഹായിച്ച വയനാട് കേണിച്ചിറ കോളേരിയിലെ ശിവഗംഗയില്‍ നിലമ്പൂര്‍ പോലീസും കേണിച്ചിറ പോലീസും സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ ചില രേഖകള്‍ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. മൈസൂരിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫിനെ തട്ടി കൊണ്ട് വന്ന് ഒന്നേകാല്‍ വര്‍ഷം നിലമ്പൂരിലെ മുക്കട്ടയിലെ ആഡംബര വീട്ടില്‍ ചങ്ങലക്കിട്ട് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി ശരീരം കൊത്തി നുറുക്കി ചാലിയാര്‍ പുഴയില്‍ ഒഴുക്കിയ കേസിലെ പ്രവാസി വ്യവസായി കൊടും ക്രൂരന് കൈപ്പഞ്ചേരി ഷൈബിന് അഷറഫിന്റെ അടുത്ത സഹായിയായി ഈ ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചതായി വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മുന്‍ പോലീസുദ്യോഗസ്ഥന് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കു മുന്നില്‍ പ്രതിയുടെ ഇടപെടലുകളുടെ തെളിവുകള്‍ വ്യക്തമാക്കി നല്കിയ ശേഷമാണ് ഇയാളുടെ വീട്ടില്‍ പോലീസെത്തിയത്. നിലമ്പൂര്‍ കോടതിയുടെ സെര്‍ച്ച് വാറണ്ട് പ്രകാരമായിരുന്നു പരിശോധന. ഷൈബിന് അറസ്റ്റിലായതോടെ സുന്ദരന്‍ ഫോണ്‍സ്വിച്ച് ഓഫ് ക്കി മുങ്ങിയിരുന്നു . മുന്‍കൂര്‍ ജാമ്യത്തിനായി ഹൈ ക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭാര്യയും മകളും വീട് പൂട്ടി മംഗലാപുരത്തുള്ള മകന് അര്‍ജുനന്റെ അടുത്തേക്കും പോയതായിരുന്നു . ഇന്നലെ ഉച്ചക്ക് 12 മണി യോടെ നിലമ്പൂര്‍ പോലീസ് കേണിച്ചിറയിലെ വീട്ടിലെ ത്തിയെ ങ്കിലും ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു . പോലീസ് സുന്ദരന്റെ ഭാര്യ ശ്രീകല ടീച്ചറെ ഫോണില്‍ വിളിച്ച സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട പ്രകാരം ഭാര്യ മൂന്ന് മണിയോടെ സ്ഥലത്തെത്തി വീട് തുറന്ന് തന്നു . പരിശോധനയില്‍ സഹകരിച്ചു. വാര്‍ഡ് മെമ്പര്‍ മിനി സുരേഷിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന . അയല്‍ക്കാരുമായി യാതൊരു അടുപ്പവുമില്ലാത്ത തിനാല്‍ സുന്ദരനെ കുറിച്ച് യാതൊരു വിവരവും നാട്ട് കാര്‍ക്കറിയില്ല. പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തു . പരിശോധനക്ക് നിലമ്പൂര്‍ എസ.ഐ നവീന്‍ ഷാജ് , എം. അസ്സൈനാര്‍ , എസ്.എസ്.ഐ സതീഷ് കുമാര്‍ , എസ്.സി.പി.ഒ സജിത ,സി.പി.എം ജിയോ ജേക്കബ് , കേണിച്ചിറ സി.പി.ഒ പ്രജീഷ് എന്നിവര്‍ നേതൃത്വം നല്കി
കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് വ്യന്ദാവനം കൈപ്പന്‍ഞ്ചേരി സുനില്‍ (40)നെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.ഇയാള്‍ മുഖ്യ പ്രതി ഷൈബിന്റെ ബന്ധുവും എസ് ഡി പി ഐ പ്രവര്‍ത്തകനുമാണ്.
RECENT NEWS

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറത്തുകാരനായ പ്രവാസി ജിദ്ദയിൽ തൂങ്ങി മരിച്ചു
ഫൈനൽ എക്സിറ്റിൽ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മുനീർ. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം.