കിണറിൽ വീണ പോത്തിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

കിണറിൽ വീണ പോത്തിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

പൊന്നാനി:പൊന്നാനി ചെറുവായ്ക്കരയിൽ വീട്ടുപറമ്പിൽ കെട്ടിയിട്ടിരുന്ന പോത്ത് സമീപത്തെ കിണറ്റിൽ വീണു. അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി കിണറ്റിൽ വീണ പോത്തിനെ കരക്കെത്തിച്ചു.ബുധനാഴ്ച വൈകീട്ടോടെയാണ് പൊന്നാനി ചെറു വായ്ക്കര സ്വദേശി കളയാടത്ത് മുനീറിൻ്റെ ഉടമസ്ഥതയിലുള്ള പോത്ത് കിണറ്റിൽ വീണത്.മുനീറിൻ്റെ  അയൽവാസി രാജീവിൻ്റെ വീട്ടുപറമ്പിലായിരുന്നു പോത്തിനെ കെട്ടിയിട്ടിരുന്നത്. പോത്ത് കിണറിൽ വീണതിനെത്തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു.ഉടൻ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന പോത്തിനെ റോപ്പ് ഉപയോഗിച്ച് കരക്കെത്തിച്ചു.രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ ഹാഫിദ് ,സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ അനിൽ ,ഫയർമാൻമാരായ നസീർ, രതീഷ്, മിഥുൻ, രഞ്ജിത് ഡ്രൈവർ അഭിനേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർ നേതൃത്വം നൽകി

Sharing is caring!