മലപ്പുറത്ത് സൗജന്യമായി തക്കാളി വിതരണം ചെയ്ത് വിലക്കയറ്റത്തിനെതിരെ വ്യത്യസ്ത പ്രതിഷേധം

മലപ്പുറത്ത് സൗജന്യമായി തക്കാളി വിതരണം ചെയ്ത് വിലക്കയറ്റത്തിനെതിരെ വ്യത്യസ്ത പ്രതിഷേധം

 

മലപ്പുറം: അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സൗജന്യമായി തക്കാളി വിതരണം ചെയ്ത് വിലക്കയറ്റത്തിനെതിരെ വ്യത്യസ്ത പ്രതിഷേധം. മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃതത്തിലാണ് വേറിട്ട പ്രതിഷേധം നടത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഇടതു പക്ഷ സര്‍ക്കാറിനെതിരെ മലപ്പുറം കലക്ടറേറ്റിന് മുന്‍പില്‍ തക്കാളി സൗജന്യമായി വിതരണം ചെയ്താണ് പ്രതിഷേധിച്ചത്.
സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍,വഴി യാത്രക്കാര്‍ എന്നിവര്‍ക്കാണ് തക്കാളി വിതരണം ചെയ്തത്.
പ്രതിഷേധ സമരം മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് ,ട്രഷറര്‍ ബാവ വിസപ്പടി സംസാരിച്ചു. ഭാരവാഹികളായ കുരിക്കള്‍ മുനീര്‍,ഷരീഫ് വടക്കയില്‍,ടി.പി ഹാരിസ്,സി.അസീസ് ,ടി.വി അബ്ദുല്‍ റഹിമാന്‍,
നിസാജ് എടപ്പറ്റ ,സി.കെ ഷാക്കിര്‍,ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി ഷരീഫ് ,ഷാഫി കാടേങ്ങല്‍ ,യു.എ റസാഖ് ,എം.ടി റാഫി ,ഫെബിന്‍ കളപ്പാടന്‍,കബീര്‍ മുതുപറമ്പ്,മലപ്പുറം മുനിസിപ്പല്‍ യൂത്ത്‌ലീഗ് ഭാരവാഹികളായ സി.പി സാദിഖലി ,സുബൈര്‍ മൂഴിക്കല്‍,ജില്ല പഞ്ചായത്ത് മെമ്പര്‍ സലീന ടീച്ചര്‍,മുനിസിപ്പല്‍ വനിതാ ലീഗ് ഭാരവാഹികളായ അഡ്വ റിനിഷ ,മറിയുമ്മ ശരീഫ് ,
സലീന തങ്ങളകത്ത്, സൈനബ ടി.ടി, ആയിശാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!