മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി : യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്റത്ത് (22) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നു. ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കിടപ്പുമുറിയിലെ തൊട്ടില് ഹുക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാലു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ മൂന്ന് വയസുള്ള മകളുണ്ട്. ഒമാനില്‍ മൊബൈല്‍ ടെക്നീഷ്യനായ ഇര്‍ഷാദ് രണ്ടു മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. പൂന്താനം പടിഞ്ഞാറെതില്‍ ഹംസ-ലൈല ദമ്പതികളുടെ മകളാണ് മരിച്ച നുസ്റത്ത്. മകള്‍ : സന്‍ഹ അയ്മന്. മേലാറ്റൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പെരിന്തല്‍മണ്ണ തഹസീല്‍ദാര്‍ പി എം മായ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്നലെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS

എസ് ബി ഐ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത നിലമ്പൂരുകാരൻ അറസ്റ്റിൽ
ബാങ്കിന്റെ ശാഖയിൽ ക്രെഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ വരുന്ന ഇടപാടുകാരെ പറ്റിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.