കാര്യമായി ഒന്നും ഇല്ലെന്നും കേസില്‍ ജയിച്ചു വരുമെന്നും നിലമ്പൂരില്‍ നാട്ടുവൈദ്യന്റെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ്

മലപ്പുറം: കാര്യമായി ഒന്നും ഇല്ലെന്നും കേസില്‍ ജയിച്ചു വരുമെന്നും നിലമ്പൂരില്‍ നാട്ടുവൈദ്യന്റെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ്. ഷൈബിന്‍ അഷ്‌റഫിനെ മുക്കട്ടയിലെ വീട്ടിലെത്തിച്ചു അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി തിരിച്ചുകൊണ്ടുപോകുന്നതിനിടെ ജീപ്പില്‍ കയറുന്നതിന് മുമ്പാണ് ഷൈബിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അന്വേഷണ സംഘം മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെ തെളിവെടുപ്പിന് വേണ്ടി കൊലപാതകം നടത്തിയ പ്രതിയുടെ വീട്ടിലെത്തിച്ചത്.
നിലമ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി മുക്കട്ടയില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രതിയുമായി വീടും പരിസരപ്രദേശങ്ങളുമായി ഇരുപത് മിനിറ്റോളം തെളിവെടുപ്പ് നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി നിലമ്പൂരിലെ ഒരു ബേക്കറിയിലും പോലീസ് എത്തിയിരുന്നു. അതേസമയം പോലീസ്, ഫയര്‍ഫോഴ്‌സ്, നാവിക സേന എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ എടവണ്ണയില്‍ ചാലിയാറില്‍ കൊല്ലപ്പെട്ട ഷാബ ഷരീഫിന്റെ മൃതദേഹാവശിഷ്ടത്തിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ പലയിടങ്ങളിലായി പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളുമായി തെളിവെടുപ്പും പുരോഗമിക്കുകയാണ്. ചാലിയാറില്‍ തെളിവെടുപ്പിനിടയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ എല്ലിന്‍ കഷണം കിട്ടിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേസില്‍ മറ്റു പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Sharing is caring!