മലപ്പുറം ജില്ലയെ പിഴിയാന്‍ മുസ്ലിംലീഗ്

മലപ്പുറം ജില്ലയെ പിഴിയാന്‍ മുസ്ലിംലീഗ്

മലപ്പുറം: എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന പേരില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ വഴിയാരംഭിച്ച പാര്‍ട്ടി ഫണ്ട് പിരിവ് ഊര്‍ജിതമാക്കാന്‍ മലപ്പുറം ജില്ല കമ്മിറ്റിക്ക് മേല്‍ അമിത സമ്മര്‍ദവുമായി സംസ്ഥാന നേതൃത്വം. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന നിരീക്ഷകന്‍ സി.പി. ചെറിയ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഫണ്ട് പിരിവ് അവലോകനത്തിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല പ്രവര്‍ത്തക സമിതിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

കാമ്പയിന്‍ അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ ചൊവ്വാഴ്ച വരെ മൊത്തം പിരിച്ചത് 6.49 കോടി രൂപ മാത്രമാണ്. ഇതില്‍ മൂന്നു കോടിയോളം (2.96 കോടി) പിരിച്ചത് മലപ്പുറം ജില്ലയാണ്. പാര്‍ട്ടി പത്രത്തിന്റെ കടം തീര്‍ക്കാന്‍ വലിയ തുക വേണമെന്നും പിരിവ് ഊര്‍ജിതമാക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് എം.എല്‍.എമാരുള്ള മണ്ഡലങ്ങള്‍ 80 ലക്ഷവും അല്ലാത്തവ 40 ലക്ഷവും പിരിക്കണമെന്നും നിര്‍ദേശം നല്‍കി. എന്നാല്‍, പ്രവര്‍ത്തകരെ വീണ്ടും പിഴിയുകയാണെന്ന് യോഗത്തില്‍ ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. നിലവില്‍ പിരിഞ്ഞുകിട്ടിയ തുകയില്‍ പകുതിയോളം നല്‍കിയ മലപ്പുറം ജില്ലക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് പകരം മറ്റ് ജില്ലകളില്‍ നേതൃത്വം സജീവമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Sharing is caring!