മലപ്പുറം കൂളിമാട് പാലം തകര്‍ന്നു
മലപ്പുറം: മലപ്പുറം ജില്ലയെ കോഴിക്കോട് ജില്ലയുമിയി ബന്ധിപ്പിക്കുന്ന ചാലിയാറിനു കുറുകെയുള്ളപാലമാണ് കൂളിമാട് കടവില്‍ നിര്‍മിക്കുന്ന ഈ പാലം.കൂളിമാട് നിന്നും വാഴക്കാട്ടേക്കുള്ള പാലത്തിന്റെ ഒരു ബീം പുലര്‍ച്ചയോടെ നിലം പൊത്തുകയായിരുന്നു. പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മൂന്ന് സ്പാന്‍ സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് നടന്നിരുന്നത്. സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നുണ്ട്.
ഇന്ന് രാവിലെ ഒന്‍പത്മണിയോടെയാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് ഭീമുകള്‍ തകര്‍ന്നത്. കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകള്‍ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക തകരാര്‍ മൂലം ചെരിയുകയും അത് മറ്റു ബീമുകള്‍ കൂടെ തകരാന്‍ കാരണമാവുകയുമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം തകര്‍ന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്യുകയും പകരം മൂന്ന് പുതിയ ബീമുകള്‍ ഒരു മാസത്തിനകം തന്നെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ തുടര്‍ന്നു കൊണ്ടിരിക്കുന്ന സ്ലാബ് കോണ്‍ക്രീറ്റിംഗ് തടസ്സമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുമെന്ന് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്ത്. കൊച്ചി പാലാരിവട്ടം പാലത്തിന് നിര്‍മ്മാണത്തില്‍ ക്രമക്കേടുകളും അറ്റകുറ്റപണിയും നടത്തേണ്ടി വന്നപ്പോള്‍ അതിനുത്തരവാദി അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്ന് വാദം ഉന്നയിച്ച ഇടതുപക്ഷം എന്തുകൊണ്ട് ഇപ്പോള്‍ മുക്കം പാലം തകര്‍ന്ന സംഭവത്തില്‍ പഴയ ന്യായം എന്തുകൊണ്ട് ഉയര്‍ത്തുന്നില്ല എന്നാണ് മുസ്ലിം ലീ?ഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നത്.
ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലമാണ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നിരിക്കുന്നത്.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങിനെയെങ്കില്‍ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണംൗ നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.
അതേസമയം, പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി റിയാസ് നിര്‍ദ്ദേശിച്ചു. കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി. മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ തുണുകളില് ഉറപ്പിക്കുന്നത് തൂണിനു മുകളില്‍ ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയര്‍ത്തിനിര്‍ത്തും. തുടര്‍ന്ന് അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്റ്റ്രെസ്സിങ്ങും ചെയ്യും. ശേഷം ബീം മെല്ലെ താഴ്ത്തി ഇതിന് മുകളില്‍ ഉറപ്പിക്കും. ഇതാണ് രീതി. ജാക്കികള്‍ ഉപയോഗിച്ചാണ് ഒരു ബീം ഉയര്‍ത്തി നിര്‍ത്തുന്നത്. ഇവ പ്രവര്‍ത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില് ഒന്ന് പ്രവര്ത്തിക്കാതാകുകയായിരുന്നു.
അതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിര്‍മാണത്തില്‍ ഒരു സ്പാനിനെ (സ്ലാബിനെ) താങ്ങിനിര്‍ത്താന്‍ മൂന്നു ബീമുകളാണ് വേണ്ടത്. അതില്‍ ഒരരികിലെ ബീമാണ് ചാഞ്ഞത്. അത് നടുവിലെ ബീമില്‍ മുട്ടിയിരുന്നു. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണ് മറിഞ്ഞത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജാക്കി പൊടുന്നനെ പ്രവര്‍ത്തിക്കാതായത്. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍.
2019 മാര്‍ച്ചില്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച പാലത്തിന്റെ നിര്‍മ്മാണം പ്രളയകാലത്ത് പൂര്‍ണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് നിര്‍മ്മാണം നിലച്ചത്. പിന്നീട് ഡിസൈനിങ് വിഭാഗം പരിശോധനകള്‍ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിര്‍മ്മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയര്‍ത്തുകയായിരുന്നു. ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചിരുന്നു.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]