ഒരു വടി വീണുകിട്ടിയെന്ന് കരുതി അടിക്കേണ്ട സംഘടനയല്ല സമസ്ത: കുഞ്ഞാലിക്കുട്ടി

ഒരു വടി വീണുകിട്ടിയെന്ന് കരുതി അടിക്കേണ്ട സംഘടനയല്ല സമസ്ത: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഒരു വടി വീണുകിട്ടിയെന്നു കരുതി അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും സമസ്തക്കെതിരായ പ്രചാരണങ്ങള്‍ പരിധി വിടുന്നതായും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാര്‍ പെണ്‍കുട്ടിയെ വേദിയില്‍നിന്ന് വിലക്കി എന്ന രീതിയില്‍ ഒരു സംഭവത്തെ വളച്ചൊടിച്ച് ദിവസങ്ങളോളം സമസ്തയെ മാധ്യമ വിചാരണ നടത്തുന്ന പ്രവണതക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ചരിത്രം അറിയാവുന്നവര്‍ക്ക് അക്കാര്യം അറിയാം. എഞ്ചിനീയറിങ് കോളേജ് ഉള്‍പ്പെടെ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയ സംഘടനയാണ് സമസ്ത. സമസ്തക്കെതിരെ ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുന്ന രീതിയിലാണ്. അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. -പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Sharing is caring!