പെണ്‍കുട്ടികളെ മാത്രമല്ല മലപ്പുറത്തെ മൂന്‍അധ്യാപകനും സി.പി.എം കൗണ്‍സിലറുമായിരുന്ന പ്രതി ആണ്‍കുട്ടിയേയും ലൈംഗികാതിക്രമം നടത്തിയെന്ന്

മലപ്പുറം : 50ലേറെ പെണ്‍കുട്ടികളെ മാത്രമല്ല മൂന്‍അധ്യാപകനും സി.പി.എം കൗണ്‍സിലറുമായിരുന്ന പ്രതി ആണ്‍കുട്ടിയേയും ലൈംഗികാതിക്രമം നടത്തിയെന്ന്. പുരുഷന്റേ പരാതിയം മലപ്പുറം പോലീസിന് ലഭിച്ചു.
പോക്സോ കേസില്‍ അറസ്റ്റിലായ മൂന്‍അധ്യാപകനും സി.പി.എം കൗണ്‍സിലറുമായിരുന്ന രോഹിണി കിഴക്കേ വെള്ളാട്ടു വീട്ടില്‍ ശശികുമാറിനെ(56)യാണ് ഇന്ന് ഉച്ചയ്ക്ക് വയനാട് സുല്‍ത്താന്‍ ബത്തേരിക്ക് അടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നാണ് മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നിലവില്‍ ഒരു പോക്സോ കേസിന് പുറമെ നാല് സ്ത്രീകളും, ഒരു പുരുഷനും നല്കിയ പരാതിയില്‍ അഞ്ചുകേസുകള്കൂടി മലപ്പുറം പോലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. പുരുഷനേയും പഠന സമയത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ടു പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.
കഴിഞ്ഞ ഏഴാം തീയതി മലപ്പുറത്തെ യുവതിയുടെപരാതിയില്‍ മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ കേസെടുതത്തിനെ തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു ഒളിവില്‍ പോകുകയായിരുന്നു.
പ്രതിയെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയില്‍ ല്‍ ആവുന്നത്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന് സബ്ഇന്‍സ്പെക്ടര്‍ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ നാളെ കോടതി മുമ്പാകെ ഹാജരാക്കും.
മലപ്പുറംഡി.വൈ.എസ്.പി: പി.എം പ്രദീപി ന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസ്, വനിതാ എസ്.ഐ രമാദേവി പി എം, എ.എസ്.ഐ അജിത, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്.ഐ എം. ഗിരീഷ്, ഐ.കെ.ദിനേഷ്, ആര്.ഷഹേഷ്, കെ.കെ. ജസീര്‍., സിറാജ്ജുദ്ധീന്‍, അമീരലി എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
പൂര്‍വ്വ വിദ്യാര്‍ത്ഥിനി മേയ് ഏഴിനു നല്കിയ പരാതിയില്‍ മലപ്പുറം പോലീസ് പോക്സോ കേസെടുത്തതിന് പിന്നാലെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. മലപ്പുറം സെന്റ്ജമ്മാസ് എയ്ഡഡ് സ്കൂളില്‍ 30 വര്‍ഷം അദ്ധ്യാപകനായിരുന്നു ശശികുമാര്‍. ഇക്കാലയളവില്‍ 50ലേറെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ രംഗത്തുവന്നിരുന്നു.
മാര്‍ച്ചില്‍ വിരമിച്ച ശേഷം അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ശശികുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് താഴെയാണ് ആദ്യത്തെ ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന്, സമാനമായ രീതിയില്‍ അതിക്രമം നേരിട്ട വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇന്നലെ എം.എസ്.എഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലും കലാശിച്ചു. പ്രതിയെ രക്ഷിക്കാന്‍ സി.പി.എം ഒത്തുകളിക്കുന്നെന്ന ആരോപണം യു.ഡി.എഫ് ആയുധമാക്കിയതിന് പിന്നാലെ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ഉറപ്പു നല്‍കിയിരുന്നു.
മൂന്ന് തവണയായി സി.പി.എമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗണ്‍സിലറാണ് ശശി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കുമെന്ന് മലപ്പുറം എസ്.എച്ച്.ഒ അറിയിച്ചു. അതേസമയം രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന സ്കൂള്‍ മാനേജ്മെന്റിനെതിരെയും നിയമനടപടി വേണമെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആവശ്യം. പ്രതിയെ സി.പി.എം ചുമതലകളില്‍ നിന്ന് നീക്കുകയും ചെയ്തു.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]