ക്ഷേത്രനിര്‍മാണത്തിന് സൗജന്യമായി ലക്ഷത്തോളം രൂപയുടെ മരം നല്‍കി മലപ്പുറത്തെ ഒരു മുസ്ലിം കുടുംബം

മലപ്പുറം: ക്ഷേത്രനിര്‍മാണത്തിന് സൗജന്യമായി മരം നല്‍കി സൗഹൃദത്തി!!െന്റ വേറിട്ട വഴിയില്‍ ആമപ്പൊയില്‍ ഗ്രാമം. ആമപ്പൊയില്‍ കൈതമണ്ണ മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് പുല്ലാണിതൊടി പൂങ്കുഴി കുഞ്ഞാപ്പ ഹാജിയുടെ കുടുംബമാണ് സൗജന്യമായി മരം നല്‍കിയത്. ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള നൂറ് ക്യൂബിക് വണ്ണമുള്ള അയനി മരം നല്‍കി പരേതനായ കുഞ്ഞാപ്പ ഹാജിയുടെ മക്കളാണ് നാടി!!െന്റ സൗഹൃദ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചത്. നേരത്തേ ഇതേ ക്ഷേത്രനിര്‍മാണത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കി ആമപ്പൊയില്‍ ജുമുഅത്ത് പള്ളി അധികൃതരും മാതൃക കാട്ടിയിരുന്നു.
2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍ നിലകൊള്ളുന്ന പ്രദേശത്താണ് പൗരാണിക രീതിയിലുള്ള ക്ഷേത്രത്തി!!െന്റ നിര്‍മാണം നടന്നുവരുന്നത്. ക്ഷേത്രത്തിലേക്ക് സഞ്ചാരയോഗ്യമായ റോഡില്ലാത്തതും സാമ്പത്തിക പ്രയാസവും ക്ഷേത്ര നിര്‍മാണത്തെ സാരമായി ബാധിക്കുന്നുണ്ട്.
RECENT NEWS

മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില്‍ മോഷണം. രണ്ട് മൊബൈല്‍ ഫോണും പണവും കവര്‍ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ റേഷന്‍ ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില്‍ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്‍ന്നു. പാലത്തിങ്ങല്‍ സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. [...]