മലപ്പുറത്തെ 16കാരിയുടെ നഗ്‌നത റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 24കാരന്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്തെ 16കാരിയുടെ നഗ്‌നത റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ
24കാരന്‍ പിടിയില്‍. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച ശേഷം ഇഷ്ടമാണെന്നും സ്‌നേഹമാണെന്നും പറഞ്ഞ് വിശ്വാസം പിടിച്ചുപറ്റിയ ശേഷം 16കാരിയുടെ നഗ്‌നത റെക്കോര്‍ഡ് ചെയ്തു സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോക്‌സോ കേസിലെ പ്രതിയായ 24കാരന്‍ പിടിയില്‍. മാഹി പാറക്കല്‍ ബീച്ച് റോഡില്‍ പാറമ്മല്‍ അമല്‍ജിത്ത്(24)നെയാണ് തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നിര്‍ദേശപ്രകാരം,ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനു,സി.പി.ഒ ഉദയകുമാര്‍ തിരൂര്‍ ഡി.വൈ.എസ്.പി സ്‌ക്വോഡ് അംഗം രാജേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പോണ്ടിച്ചേരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.മൂന്ന് ദിവസം മുമ്പാണ് ചങ്ങരംകുളം സ്റ്റേഷന്‍ പരിതിയിലെ 16 വയസുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയത്.മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് കേരളം തമിഴ്‌നാട് പോണ്ടിച്ചേരി അടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോണ്ടിച്ചേരിയിലെ വടമംഗലത്ത് നിന്ന് കണ്ടെത്തിയത്.കണ്ണൂര്‍ മട്ടന്നൂരിലും,കൊല്ലം ഇരവിപുരത്തും പ്രതിക്ക് പോക്‌സോ കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

 

Sharing is caring!