ബൈക്കില്‍ കുഴല്‍പ്പണവുമായെത്തിയ യുവാവ് പൊന്നാനിയില്‍ പിടിയില്‍

പൊന്നാനി:അണ്ടത്തോട് കൊര്പ്പുള്ളിയില് റാഫി ഹുസൈനെ (39)യാണ് പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 13,88000 ലക്ഷം രൂപ കണ്ടെടുത്തു.പൊന്നാനി വിജയമാത കോണ്‍വെന്റിന് സമീപത്ത് നിന്നാണ് യുവാവിനെ കുഴല്‍പണവുമായി പിടികൂടിയത് .വാഹന പരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് 20ലക്ഷവുമായി വന്നതാണെന്നും ബാക്കി തുക കോഴിക്കോടിനും പൊന്നാനിക്കും ഇടയില്‍ വിതരണം ചെയതതായും ഇയാള്‍ പൊലീസില്‍ മൊഴി നല്കി. പണം നല്കിയ കൊടുവള്ളി സ്വദേശിയുടെ വിവരങ്ങളും ഇയാള്‍ കൈമാറി.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
RECENT NEWS

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു
ദുബായ്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും എന്ന വിഭാഗത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ നൽകിയിരിക്കുന്നത്. ദുബായിലെ മുന്‍നിര [...]