വ്യാജലോട്ടറി നൽകി സമ്മാനതുക തട്ടിയ വിരുതനെ പിടികൂടണം 

വ്യാജലോട്ടറി നൽകി സമ്മാനതുക തട്ടിയ വിരുതനെ പിടികൂടണം 

എടപ്പാൾ: വ്യാജലോട്ടറി നൽകി സമ്മാനതുക കൈക്കലാക്കിയ വിരുതനെ പിടികൂടണമെന്ന് ലോട്ടറി തൊഴിലാളികൾ ആവശ്യപ്പെടുന്നു.ലോട്ടറി നടന്ന് വിൽപ്പന നടത്തുന്ന പന്താവൂർ ചെറുപറമ്പിൽ ഹരിദാസനെയാണ് പന്താവൂരിനും കാളച്ചാലിനുമിടയിൽ ബൈക്കിൽ വന്നയാളാണ്  ഹെൽമറ്റ് ഊരാതെ തന്നെ നാല് ആയിരത്തിൻ്റെ സമ്മാനത്തുകയുള്ള വ്യാജ ലോട്ടറി നൽകി പറ്റിച്ചത്. നാലായിരം രൂപ സമ്മാനത്തുകയിൽ 3000 രൂപ പണമായും ആയിരം രൂപയുടെ ലോട്ടറിയുമെടുത്ത് ബൈക്കിൽ വന്നയാൾ മുങ്ങിയത്. തൊട്ടടുത്തുണ്ടായിരുന്ന പ്രസാദിൻ്റെ പക്കൽ നിന്ന് ആയിരത്തിൻ്റെ രണ്ട് എണ്ണം നൽകി രണ്ടായിരം രൂപ സമ്മാനത്തുക വ്യാജ ലോട്ടറി കൊടുത്ത് പണം വാങ്ങി ഇതേ ആൾ പോവുകയായിരുന്നു. ചങ്ങരംകുളത്തെ പ്രധാന ലോട്ടറി ഏജൻ്റ് ഓഫീസിൽ പോയി ഈ മൂന്ന് ടിക്കറ്റും പരിശോധിച്ചപ്പോഴാണ് ഇത് വ്യാജലോട്ടറി യാണെന്ന് മനസ്സിലായത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കക്കിടിപ്പുറത്തെ കൃഷ്ണൻ എന്ന ലോട്ടറി വിൽപ്നക്കാരനും സമാനമായ സംഭവത്തിൽ പെട്ട് പണം നഷ്ടപ്പെട്ടിരുന്നു. ലോട്ടറിയുടെ പുറകിൽ ആലുവയിലെ ഒരു ലോട്ടറി ഏജൻ്റിൻ്റെ സീലാണ് പതിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥ ലോട്ടറി യുടെ പോലെയുള്ള കളർ പ്രിൻറ് ലോട്ടറിയാണ് കള്ളൻ ഇവർക്ക് നൽകിയത്. ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്

Sharing is caring!