ഫോണ്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ സ്വന്തം ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ടുപോയി മാനഹാനി വരുത്തിയ പ്രതി വിദേശത്തേക്ക് കടന്നു

മഞ്ചേരി : പതിനൊന്നുകാരിക്ക് മാനഹാനി വരുത്തിയെന്ന കേസില്‍ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് കോടതിയെ അറിയിച്ചു. കാടാമ്പുഴ പിലാത്തറ കുറ്റിപ്പുറത്തൊടി സാദിഖലി എന്ന കുഞ്ഞാന്‍ (35) ആണ് പ്രതി. 2022 ഫെബ്രുവരി 13നാണ് കേസിന്നാസ്പദമായ സംഭവം. ഫോണ്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ സ്വന്തം ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ടുപോയി മാനഹാനി വരുത്തിയെന്നാണ് കേസ്. സംഭവ ശേഷം വീട്ടില്‍ നിന്ന് പോയ പ്രതി പൊലീസ് കേസ്സെടുത്തതോടെ വിദേശത്തേക്ക് പോകുകയായിരുന്നു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]