മലപ്പുറത്ത് ആഡംബര വാഹനത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ആഡംബര വാഹനത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 15 ഗ്രാം എം.ഡി.എം.എ യുമായി മൂന്നുപേര്‍ പിടിയില്‍. മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 15 ഗ്രാം
എം.ഡി.എം.എയുമായി പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിര്‍ (28) മഞ്ചേരി തുറക്കല്‍ വട്ടപ്പാറ സ്വദേശി പൂളക്കുന്നന്‍ ഷാജഹാന്(43), മഞ്ചേരി എളങ്കൂര്‍ പേലേപ്പുറം സ്വദേശി ശ്രീജിത്ത്(39) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കിരി യുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസും മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് ചില്ലറ വിപണിയില്‍ ഒരു ലക്ഷത്തില്‍ പരം രൂപ വിലവരും. മുഹമ്മദ് മുബഷിറിനെ കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ 20 കിലോ കഞ്ചാവ് വാഹനത്തില്‍ കടത്തിയതിനു എക്സൈസ് പിടികൂടി യിരുന്നു.
സ്ഥലത്തു വ്യാപകമായി മാരക ലഹരി വസ്തുക്കള്‍ വില്പന നടക്കുന്നുണ്ടെന്ന് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി , മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിവേക് വി,ജില്ലാ ആന്റി നര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഗിരീഷ്., എ.എസ്.ഐ ന്തോഷ്,സലീം പൂവത്തി ദിനേഷ് ഇരുപ്പക്കണ്ടന്‍ , ആര്..സഹേഷ് , കെ.കെ. ജെസീര്‍, കെ.സിറാജ്ജുദ്ധീന്‍., പി.ഹരിലാല്‍, അല്‍ദോസ് വിന്‍സ്, കൃഷ്ണദാസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]