മലപ്പുറത്തെ ഏക ‘അമ്മത്തൊട്ടില്‍’ പ്രവര്‍ത്തനരഹിതം

മലപ്പുറം: മഞ്ചേരിയിലെ മെഡിക്കല്‍ കോളജ് കെട്ടിടത്തിലെ ‘അമ്മത്തൊട്ടില്‍’ പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല. രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ കഴിഞ്ഞ മാസം മലപ്പുറം മൈലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഏപ്രില്‍ ഏഴിന് രാത്രി എട്ടോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇപ്പോള്‍ കുഞ്ഞ് വനിത ശിശു വികസന വകുപ്പിന് കീഴിലെ പരിപാലന കേന്ദ്രത്തിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്ക് മുന്നിലാണ് ‘അമ്മത്തൊട്ടില്‍’. സാങ്കേതിക തകരാര്‍ സംഭവിച്ചതിനാല്‍ പരിഹരിക്കുന്നതുവരെ അടച്ചിടുന്നു എന്ന ബോര്‍ഡ് ഇതിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. അനാഥരായവര്‍ (ഓര്‍ഫന്‍), ഉപേക്ഷിക്കപ്പെട്ടവര്‍ (അബാന്ഡന്റ്), ഏല്പിക്കപ്പെട്ടവര് (സറണ്ടര്‍) എന്നീ വിഭാഗങ്ങളിലായാണ് കുട്ടികള്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളിലെത്തുന്നത്.
കുഞ്ഞുങ്ങളെ തോട്ടിലും പുഴകളിലും മറ്റും ഉപേക്ഷിക്കുന്നത് ഒഴിവാക്കാനാണ് ‘അമ്മത്തൊട്ടില്‍’ പദ്ധതി ആരംഭിച്ചത്. വളര്‍ത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് കുഞ്ഞിനെ അധികൃതരെ ഏല്പിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ തിരിച്ചെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. കുഞ്ഞിനെ ‘അമ്മത്തൊട്ടിലി’ല്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കില്ല. അമ്മത്തൊട്ടിലി!!െന്റ സംരക്ഷണ ചുമതല കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനക്കാണ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി