കോട്ടക്കുന്നിൽ നിറങ്ങൾ പൂത്തുലയും
മലപ്പുറം കോട്ടക്കുന്ന് ടൂറിസം കേന്ദ്രത്തിന് ഇനി വർണ ലേസറുകൾ കൂടുതൽ ഭംഗിയേകും. ടൂറിസം പാർക്കിലെ പ്രധാന ആകർഷണമായ ലേസർഷോ പുതുമോടിയോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആകുന്നു. വിണ്ണിലും മനസ്സിലും ഒരുപോലെ നിറമഴ പെയ്തിറങ്ങുന്ന ലേസർഷോ സന്ദർശകർക്കായി പൂർണ സജ്ജം. കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കി. ഷോ ഉടൻ ആരംഭിക്കും.
കാലപ്പഴക്കത്തിന്റെ അവശതകൾ മാറ്റിയാണ് നിലവിലെ ലേസർഷോ മെഗാ ലേസർഷോ ആക്കി മാറ്റിയത്. കോവിഡിലെ അടച്ചുപൂട്ടൽമൂലം നിലവിലെ ലേസർഷോ സിസ്റ്റം തകരാറിലായി. തുടർന്നാണ് ഷോ ആധുനിക സംവിധാനത്തിൽ പുതുമോടിയിൽ ഒരുക്കുന്നത്. കഴിഞ്ഞ ഓക്ടോബറിൽ മന്ത്രി കോട്ടക്കുന്ന് സന്ദർശിച്ചപ്പോൾ ഡിടിപിസി അധികൃതർ ലേസർഷോയുടെ പുതിയ മാറ്റം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രിയുടെ ഇടപെടൽ നിലവിലെ പത്ത് മിനിറ്റ് പരിപാടി പുതുമോടിയിൽ ഇരുപത് മിനിറ്റാക്കി ഉയർത്തി. മലപ്പുറത്തിന്റെ പൈതൃകത്തെയും തനത് കലകളെയും കോർത്തിണക്കിയാണ് ലേസർ ഷോ.ഇടവേളക്കുശേഷം കൂടുതൽ സൗന്ദര്യത്തിൽ നിറഞ്ഞുനിൽക്കുന്ന കോട്ടക്കുന്നിൽ മെഗാ ലേസർഷോ സന്ദർശകരെ ആഹ്ലാദിപ്പിക്കും.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]