ഒറ്റദിവസത്തെ രാത്രി കാല പ്രത്യേക പരിശോധനയില്‍ മലപ്പുറത്ത് 30 പിടികിട്ടാപുള്ളികള്‍ പിടിയില്‍.

ഒറ്റദിവസത്തെ രാത്രി കാല പ്രത്യേക പരിശോധനയില്‍ മലപ്പുറത്ത് 30 പിടികിട്ടാപുള്ളികള്‍ പിടിയില്‍.

മലപ്പുറം: ഒരു ദിവസത്തെ രാത്രി കാല പരിശോധനയില്‍ മലപ്പുറത്ത് 30 പിടികിട്ടാപുള്ളികള്‍ പിടിയില്‍.
വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്വോഗസ്ഥരും ഏഴിന് രാത്രി 11.00 മണി മുതല്‍ എട്ടിനു രാവിലെ 06.00 മണിവരെ ജില്ലയില്‍ രാത്രികാല പ്രത്യേക പരിശോധന നടത്തിയതോടെയാണ് മലപ്പുറം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും നടത്തിയ രാത്രികാല പ്രത്യേക പരിശോധനയില്‍ ആകെ 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, തിരൂര്‍, താനൂര്‍ ഡി വൈ എസ് പി മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായിട്ട് കോടതിയില്‍ നിന്ന് ജാമ്യം എടുത്ത് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്ന പിടിക്കിട്ടാപുള്ളികളായ 30 ഓളം പേരെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് പോലീസ് പിടികൂടുകയും, നോണ്‍ ബെയിലബിള്‍ വാറന്റുള്ള 87 പേരെയും, മറ്റ് വിവിധ ക്രൈം കേസുകളുമായി ബന്ധപ്പെട്ട് 51 പേരെയും രാത്രി കാല പരിശോധനയില്‍ പിടികൂടി.

കൂടാതെ യുവതലമുറയെ വഴിതെറ്റിക്കുന്ന മയക്ക് മരുന്ന്, കഞ്ചാവ്, നിരോധിത പുകയില വില്‍പ്പന ചില്ലറ വില്‍പ്പന നടത്തുന്നവരെയും വിവിധ ഇടങ്ങളില്‍ നിന്ന് പിടികൂടുകയും ആയതുമായി ബന്ധപ്പെട്ട് 38 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും കൂടാതെ അബ്ക്കാരി ആക്ട് പ്രകാരം വരുന്ന 48 കേസ്സുകളും, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടും മറ്റും വിവിധ വകുപ്പുകളിലായി 121 കേസ്സുകളും രാത്രികാല പ്രത്യേക പരിശോധനയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.
പരിശോധനയുടെ ഭാഗമായി ജില്ലയിലൂടെ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സര്‍വ്വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള 4002 വാഹനങ്ങള്‍ പരിശോധിക്കുകയും, 165 ലോഡ്ജുകള്‍ ചെക്ക് ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും കര്‍ശനമായ രാത്രികാല പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Sharing is caring!