പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം: രണ്ടാനമ്മക്ക് ജാമ്യമില്ല

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം: രണ്ടാനമ്മക്ക് ജാമ്യമില്ല

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടാനമ്മയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി നിരസിച്ചു. അതിജീവിതയുടെ പിതാവാണ് കേസിലെ ഒന്നാം പ്രതി. 2015 നവംബര്‍ മാസത്തിലെ പല ദിവസങ്ങളില്‍ രണ്ടാനമ്മയുടെ വീട്ടില്‍ വെച്ച് പിതാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.  നിയമവിരുദ്ധവും അശാസ്ത്രീയവുമായ രീതിയില്‍ ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചതിനെ തുടര്‍ന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് 2016 ഏപ്രില്‍ ഒന്നിന് പെണ്‍കുട്ടി വളര്‍ച്ചയെത്താത്ത കുഞ്ഞിന് ജന്മം നല്‍കി.  സംഭവം പുറംലോകം അറിഞ്ഞതോടെ പെരുമ്പടപ്പ് പൊലീസ് കേസ്സെടുത്തു.  2022 ഏപ്രില്‍ 22നാണ് നാല്പതുകാരിയായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Sharing is caring!