കാറില്‍ കഞ്ചാവ് കടത്തിയ സിനിമ ക്യാമറമാന്‍ മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തിയ സിനിമ ക്യാമറമാന്‍ മലപ്പുറത്ത് അറസ്റ്റില്‍. കാറില്‍ കഞ്ചാവ് കടത്തിയ സിനിമ അസിസ്റ്റന്റ് ക്യാമറമാന്‍ കൊല്ലം സ്വദേശിയും സിനിമയില്‍ അസിസ്റ്റന്റ് ക്യാമറമാന്‍ ആയി പ്രവൃത്തിച്ചു വന്നിരുന്നതുമായ കൊല്ലം കൊട്ടിയം ചിറവിള പുത്തന്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ അശോക് എന്ന സുമിത്തിനെ(22)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2021 നവംബര്‍ മാസം ആണ് കേസിനാസ്പദമായ സംഭവം, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആലിങ്ങല്‍ എന്ന സ്ഥലത്ത് പോലീസ് വാഹന പരിശോധന നടത്തി വരുന്ന സമയം പ്രതിയും സംഘവും കാറില്‍ കാസര്‍ഗോഡ് നിന്നും കൊല്ലത്തേക്ക് പോകും വഴി ആലിങ്ങല്‍ വെച്ചു വാഹനം തടയുകയും വാഹനത്തിനുള്ളില്‍ നിന്ന് നിരോധിത കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയും ആയിരുന്നു തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തു.
ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതികളില്‍ ഒരാളെ തിരൂര്‍ പോലീസ് മാര്‍ച്ച് മാസം കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അന്വേഷണം നടത്തി വരവെ തിരൂര്‍ ഡിവൈ.എസ്.പി.ബെന്നി യുടെ നിര്‍ദ്ദേശപ്രകരം തിരൂര്‍ എസ്.എച്ച്. ഒ. ജിജോ എം.ജെയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്. ഐ. പ്രമോദ്, രാജേഷ്, ജയപ്രകാശ്, സുമേഷ് സംഘമാണ് പ്രതിയെ തിരുവനന്തപുരം തമ്പാനുരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്, തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ സിനിമ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും മുന്‍പും നിരവധി തവണ കാസര്‍ഗോഡ് നിന്നും കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് മഞ്ചേരി സെഷന്‍സ് കോടതി മുന്‍പാകെ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]