മലപ്പുറം പടപ്പറമ്പില്‍ വീട്ടിലേക്ക് അഞ്ചോളം പ്രതികള്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം പടപ്പറമ്പില്‍ വീട്ടിലേക്ക് അഞ്ചോളം പ്രതികള്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം: വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റില്‍. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന പടപ്പറമ്പുളള വീട്ടിലേക്ക് അഞ്ചോളം പ്രതികള്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തതെന്നാണ് കേസ്, മകനെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ ചെന്ന പരാതിക്കാരിയുടെ വസ്ത്രം വലിച്ചുകീറിയും അപമാനിക്കുകയും ചെയ്തകേസിലെ പരാതിയെ തുടര്‍ന്ന്പാങ്ങ് ചേണ്ടി അഷ്‌റഫ്പാറോളിയെ അറസ്റ്റ് ചെയ്തു. കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിക്കെതിരെ ജില്ലയിലും പുറത്തും കവര്‍ച്ച , മദ്യം കടത്തല്‍, തട്ടിക്കൊണ്ടുപോയി ആക്രമിക്കുക തുടങ്ങി നിരവധി കേസുകളുണ്ട്. സമീപകാലത്ത് മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങിയതാണ്. വീട്ടമ്മയെഅപമാനിച്ച സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സബ് ഇന്‍സ്‌പെക്ടറായ ശിവദാസന്‍ പടിഞ്ഞാറ്റുമുറി, മണി എന്‍ പി,ജ്യോതി ജി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കെ, സിവില്‍ പോലീസ് ഓഫീസര്‍ ഷംസുദ്ദീന്‍ വൈലോങ്ങര, സജി മൈക്കിള്‍, ഹോംഗാര്‍ഡ് ജാഫര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Sharing is caring!