നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി

പരപ്പനങ്ങാടി: ചെട്ടിപ്പടി -തയ്യിലക്കടവ് റോഡിൽ കൊടക്കാട് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ആള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശി ജസീമി(25)നാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലമണിയോടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റയാളെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാര്‍ നിയന്ത്രണവിട്ട് കടയ്ക്ക് നേരെ വരുന്നത് കണ്ട കടയിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

Sharing is caring!