ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി ഏഴുവയസ്സുകാരന്‍

ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി ഏഴുവയസ്സുകാരന്‍

മലപ്പുറം: കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി ഹിഷന്‍ ഷെഫിക്ക് എന്ന ഏഴ് വയസുകാരന്റെ മാതൃക.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശിയായ ഷെഫീക്ക് ഷഹല ദമ്പതികളുടെ മകനാണ് ഹിഷന്‍ ഷെഫിക്ക് എന്ന ഏഴ് വയസുകാരന്‍.കഴിഞ്ഞ മൂന്ന് വര്‍ഷത്തോളയി പരിപാലനം നല്‍കി നീട്ടി വളര്‍ത്തിയ തലമുടിയാണ് നന്മ നിറഞ്ഞ പ്രവൃത്തിക്കായി ഹിഷന്‍ മുറിച്ച് നല്‍കിയത് . കഴിഞ്ഞ ദിവസം ബ്‌ളഡ് ഡൊണേഷന്‍ കേരളയുടെ പ്രവര്‍ത്തകന്‍ കൂടിയായ അജി കോലളമ്പ് തലമുടി ഏറ്റ് വാങ്ങി.പന്താവൂര്‍ ഇര്‍ഷാദ് സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് സേവന രംഗത്ത് ചെറിയ പ്രയത്തില്‍ തന്നെ മാതൃകയായ ഈ കൊച്ചുമുടുക്കന്‍

 

Sharing is caring!